തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാംവർഷ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനം 30-ന് നടക്കും. റാങ്കുപട്ടികയിൽ ഉൾപ്പെട്ട ഓപ്പൺ മെറിറ്റ് റാങ്ക് നമ്പർ 51 മുതൽ 120 വരെയുള്ളവർ 11 മണിക്കും ഇ.ടി.ബി. 15 മുതൽ 34 വരെയും മുസ്‌ലിം 16 മുതൽ 35 വരെയും ഇ.ഡബ്ല്യു.എസ്. 11 മുതൽ 33 വരെയും എസ്.സി. 13 മുതൽ 21 വരെയും റാങ്കിലുള്ളവർ രണ്ടുമണിക്കും പഠനവിഭാഗത്തിൽ അഭിമുഖത്തിന് ഹാജരാകണം.