ബുധനാഴ്ച ചേർന്ന കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം താഴെപറയുന്നവർക്ക് പിഎച്ച്.ഡി. അംഗീകരിച്ചു: വി.എസ്. സമിത (എജ്യുക്കേഷൻ), കെ.ആർ. ബീന, സി.വി. ഷീബ, സി. മഞ്ജു (മലയാളം), എം. മുഹമ്മദ് ഇസ്‌മായിൽ, പി. അബ്ദുൾറസാഖ്, കെ.പി. സൗദാബി, കെ.എം. ആരിഫ, എം.കെ. മുഹമ്മദ് സജീദ്, ജുവൈരിയത്ത് കടവത്ത് പീടികക്കൽ (അറബിക്), ആർ. ശ്രീജിത്ത് (ഫൈനാർട്സ്), കെ. മഹിമ, സോണി അഗസ്റ്റിൻ, എ. കൃഷ്ണസുന്ദർ, റോഷി കെ. ദാസ് (ഇംഗ്ലീഷ്), ഷബീബ (ഇലക്‌ട്രോണിക്സ്), ലിജി, ആർ. റിഞ്ജു (ബയോകെമിസ്ട്രി), എം.പി. ഇഷാഖ് (സുവോളജി), ഒ.കെ. സജ്ന (സ്റ്റാറ്റിസ്റ്റിക്സ്), കെ. ഗീതിക (ബോട്ടണി).
സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനം
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാംവർഷ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനം 30-ന് നടക്കും. റാങ്കുപട്ടികയിൽ ഉൾപ്പെട്ട ഓപ്പൺ മെറിറ്റ് റാങ്ക് നമ്പർ 51 മുതൽ 120 വരെയുള്ളവർ 11 മണിക്കും ഇ.ടി.ബി. 15 മുതൽ 34 വരെയും മുസ്‌ലിം 16 മുതൽ 35 വരേയും ഇ.ഡബ്ല്യു.എസ്. 11 മുതൽ 33 വരെയും എസ്.സി. 13 മുതൽ 21 വരെയും റാങ്കിലുള്ളവർ രണ്ടുമണിക്കും പഠനവിഭാഗത്തിൽ അഭിമുഖത്തിന് ഹാജരാകണം.
വനിതാ പഠനവകുപ്പിൽ സീറ്റൊഴിവ്
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ വനിതാ പഠനവിഭാഗത്തിൽ എം.എയ്ക്ക് എസ്.ടി, പി.എച്ച്. വിഭാഗങ്ങളിൽ ഓരോ ഒഴിവുണ്ട്. റാങ്കുപട്ടികയിൽ ഉൾപ്പെട്ടവർ 27-ന് 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവിഭാഗത്തിൽ ഹാജരാകണം.