ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മൂന്നാം സെമസ്റ്റര്‍ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2020 പരീക്ഷയുടെയും മൂന്നാംവര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 പരീക്ഷയുടെയും ടീച്ചിങ് പ്രാക്ടീസ്-പ്രാക്ടിക്കല്‍ പരീക്ഷ 28-ന് ആരംഭിക്കും. 2011 സ്‌കീം, 2012 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഒണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 29-ന് നടക്കും.

സി.യു.സി.എസ്.എസ്. ഒന്നാംസെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത്കെയര്‍ മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജനുവരി 2021 പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഓഗസ്റ്റ് മൂന്നിനു നടക്കും. രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 27-നു നടക്കും. സി.യു.സി.എസ്.എസ്.-പി.ജി. 2017, 2018 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എ., എ.എസ്.സി., എം.കോം., എം.എസ്.ഡബ്ല്യു, എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 30-ന് ആരംഭിക്കും.

ഏഴാംസെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട്ടൈം ബി.ടെക്. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഓഗസ്റ്റ് നാലിന് ആരംഭിക്കും.