എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, എം.സി.എ., എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ കോഴ്സുകളിലേക്കുള്ള കമ്യൂണിറ്റി, ഭിന്നശേഷി വിഭാഗങ്ങളുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക്നില പരിശോധിച്ച് പ്രവേശനം നേടാം. ഫോണ്‍: 0494 2407016, 7017.

പ്രാക്‌ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 29, 30 തീയതികളില്‍ നടക്കും.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ഏഴുവരെ അപേക്ഷിക്കാം.