അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി.-സി.ബി.സി.എസ്.എസ്. 2019 സ്‌കീം 2019 പ്രവേശനം ബിരുദാനന്തര ബിരുദ കോഴ്സുകളുടെ മൂന്നാം സെമസ്റ്റർ നവംബർ 2020 റഗുലർ പരീക്ഷകൾ മാർച്ച് 22-ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.

2013 മുതൽ പ്രവേശനം മൂന്നാം വർഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 17-ന് തുടങ്ങും.

2019 പ്രവേശനം രണ്ടാം സെമസ്റ്റർ എം.പിഎഡ്. ഏപ്രിൽ 2020 റഗുലർ പരീക്ഷകളും 2016, 2018 പ്രവേശനം രണ്ടാം സെമസ്റ്റർ എം.പി.എഡ്. സെപ്‌റ്റംബർ 2020 സപ്ലിമെന്ററി പരീക്ഷകളും മാർച്ച് മൂന്നിന് തുടങ്ങും.

രണ്ടാം സെമസ്റ്റർ എം.സി.എ. ലാറ്ററൽ എൻട്രി ഡിസംബർ 2020 റഗുലർ പരീക്ഷകൾ മാർച്ച് 22-ന് തുടങ്ങും.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റർ എം.എ. തമിഴ് നവംബർ 2019 പരീക്ഷയുടേയും സി.സി.എസ്.എസ്. ഒന്നാം സെമസ്റ്റർ എം.എസ്‌സി. ഹ്യൂമൻ ഫിസിയോളജി നവംബർ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസവിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ 2017 പ്രവേശനം ബി.എ. മൾട്ടി മീഡിയ നവംബർ 2017 ഒന്നാം സെമസ്റ്റർ പരീക്ഷയുടെയും ഏപ്രിൽ 2018 രണ്ടാം സെമസ്റ്റർ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം.