2018 ബാച്ച് നാലാം സെമസ്റ്റർ ബി.വോക്. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ഏപ്രിൽ 2020 പരീക്ഷയുടെ പ്രാക്‌ടിക്കൽ പരീക്ഷ 29-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

സർവകലാശാലാ എൻജിനീയറിങ് കോളേജിലെ 2019 സ്‌കീം, 2019 മുതൽ പ്രവേശനം ഒന്നാം സെമസ്റ്റർ ബി.ടെക്. നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ ഒക്‌ടോബർ ആറുവരെയും 170 രൂപ പിഴയോടെ എട്ടുവരെയും ഫീസടച്ച് 11 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്.- മൂന്നാം സെമസ്റ്റർ പി.ജി. 2019 സ്‌കീം, 2019 പ്രവേശനം നവംബർ 2020 പരീക്ഷയ്ക്ക് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കണം. നേരത്തേ ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. ഓൺലൈൻ ലിങ്ക് ഒക്‌ടോബർ ഏഴുവരെ സൈറ്റിൽ ലഭ്യമാകും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

നാലാം സെമസ്റ്റർ എം.ബി.എ. (ഈവനിങ്), രണ്ടാം സെമസ്റ്റർ എം.ബി.എ. ഹെൽത്ത് കെയർ മാനേജ്മെന്റ് ജൂലായ്‌ 2020 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.