2021-22 അധ്യയനവര്‍ഷത്തെ എം.എസ്‌സി ഫുഡ്സയന്‍സ് ആൻഡ് ടെക്നോളജി പ്രവേശനത്തിനപേക്ഷിച്ച ബി.എസ്‌സി ഫുഡ്സയന്‍സ് വിദ്യാർഥികള്‍ക്ക് 25 വരെ മാര്‍ക്ക്/ഗ്രേഡ് എന്‍ട്രി നടത്താം. എന്‍ട്രി നടത്താത്തവരെ പരിഗണിക്കില്ല. ഫോണ്‍: 0495 2407016, 7017.

ബി.എഡ്. പ്രവേശനം: സ്‌പോര്‍ട്സ് ക്വാട്ട

ബി.എഡ്. പ്രവേശനത്തിന്റെ സ്‌പോര്‍ട്സ് ക്വാട്ട റാങ്ക്‌ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഫോണ്‍: 0495 2407016, 7017.

പ്രവേശനപ്പരീക്ഷാ റാങ്ക്‌ലിസ്റ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ എം.എസ്‌സി. ജനറല്‍ ബയോടെക്നോളജി, ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി കോഴ്സുകളുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 27-നകം പ്രവേശനം നേടണം. ഫോണ്‍: 0495 2407016, 7017.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ രണ്ടുവര്‍ഷ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍ പരീക്ഷയും പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആൻഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2021 പരീക്ഷയും മൂന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും ഡിസംബര്‍ ആറിനു തുടങ്ങും.

ഡിസംബര്‍ മൂന്നിനു നടത്തേണ്ട നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ കോംപ്ലിമെന്ററി കോഴ്സ് ഹ്യൂമൺ ഫിസിയോളജി-4 പരീക്ഷ എട്ടിലേക്കു മാറ്റി.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ മൂന്നുവരെയും ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി., ബി.സി.എ. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഏഴുവരെയും ഓൺലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്‌ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2020 പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രീവിയസ് എം.എ. മലയാളം വൈവ

എസ്.ഡി.ഇ. പ്രീവിയസ് എം.എ. മലയാളം മേയ് 2020 സപ്ലിമെന്ററി പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവയും 6, 7 തീയതികളില്‍ നടക്കും. സമയക്രമം വെബ്സൈറ്റില്‍.