വിദൂരവിദ്യാഭ്യാസ വിഭാഗം എം.എ. സോഷ്യോളജി പ്രീവിയസ് ഇയർ മേയ് 2019, ഫൈനൽ ഇയർ ഏപ്രിൽ 2019 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ മെയിൻ സെന്ററുകളിൽനിന്ന്‌ ലഭ്യമാണ്.

പരീക്ഷാ അപേക്ഷ

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ റീ അഡ്മിഷൻ നേടിയവരും സ്ട്രീം ചേഞ്ച് നടത്തിയതുമായവരിൽ 2020-ൽ അഡീഷണൽ സ്പെഷ്യലൈസേഷന് പ്രവേശനം നേടിയവർക്ക് സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റർ ഏപ്രിൽ 2021 റഗുലർ പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ ലിങ്ക് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ മാർച്ച് രണ്ടുവരെയും ഫീസടച്ച് നാലുവരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.

പരീക്ഷാഫലം

സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റർ ബി.കോം. വൊക്കേഷണൽ, ബി.ടി.എച്ച്.എം., ബി.എച്ച്.എ. നവംബർ 2019 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

ഒന്നാംസെമസ്റ്റർ എം.എസ്.ഡബ്ല്യൂ. നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.