സപ്തംബർ ഒന്നിനുനടത്താൻ തീരുമാനിച്ചിരുന്ന 2019 സ്‌കീം, 2019 പ്രവേശനം വിദൂരവിദ്യാഭ്യാസവിഭാഗം എം.എ., എം.എസ്‌സി., എം.കോം. ഒന്നാംസെമസ്റ്റർ ഏപ്രിൽ/മേയ് 2020 റഗുലർ പരീക്ഷകളും 2016 മുതൽ പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

പ്രാക്ടിക്കൽ പരീക്ഷ

2019 ബാച്ച് ബി.വോക്. ഒപ്ടോമെട്രി ആൻഡ്‌ ഒഫ്‌താൽമോളജിക്കൽ ടെക്നിക്ക്സ് നവംബർ 2019 ഒന്നാംസെമസ്റ്റർ പരീക്ഷയുടെയും ഏപ്രിൽ 2020 രണ്ടാംസെമസ്റ്റർ പരീക്ഷയുടെയും പ്രാക്ടിക്കൽ പരീക്ഷ 31, സെപ്റ്റംബർ 1, 2 തീയതികളിലും ബി.വോക്. മൾട്ടിമീഡിയ നവംബർ 2020 മൂന്നാം സെമസ്റ്റർ പരീക്ഷയുടെ പ്രാക്ടിക്കൽപരീക്ഷ സെപ്റ്റംബർ 3, 4 തീയതികളിലും നടക്കും.

പരീക്ഷ

ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്) 2011 സ്‌കീം എട്ടാംസെമസ്റ്റർ, മൂന്നുവർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി 2015 സ്‌കീം നാലാംസെമസ്റ്റർ നവംബർ 2020 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ സപ്തംബർ എട്ടിനും 2019, 2020 പ്രവേശനം മൂന്നുവർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി 2015 സ്കീം ഒന്നാംസെമസ്റ്റർ നവംബർ 2020 റഗുലർ സപ്ലിമെന്ററി പരീക്ഷകളും 2015, 2018 പ്രവേശനം ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷകളും 2019, 2020 പ്രവേശനം ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്) നവംബർ 2020 ഒന്നാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളും 2012 മുതൽ 2018 വരെ പ്രവേശനം ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷകളും സെപ്റ്റംബർ ഒൻപതിനും തുടങ്ങും.

2014 മുതൽ പ്രവേശനം അഞ്ചാംസെമസ്റ്റർ എം.സി.എ. ഡിസംബർ 2020 സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ എട്ടിനുതുടങ്ങും.

2014 സ്‌കീം ബി.ടെക്. എട്ടാംസെമസ്റ്റർ ഏപ്രിൽ 2021 റഗുലർ പരീക്ഷയും നവംബർ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 2009 സ്കീം 2012 മുതൽ 2014 വരെ പ്രവേശനം എട്ടാംസെമസ്റ്റർ ബി.ടെക്., പാർട്ട് ടൈം ബി.ടെക് ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷകളും 2014 സ്‌കീം എട്ടാംസെമസ്റ്റർ ബി.ടെക്. ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷകളും സെപ്റ്റംബർ എട്ടിനുതുടങ്ങും.