2009, 2014 സ്‌കീം മൂന്നാം സെമസ്റ്റർ ബി.ടെക്. നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്‌ടോബർ 23 വരെ അപേക്ഷിക്കാം. സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ്‌, ഫിനാൻഷ്യൽ ഇക്കണോമിക്‌സ്‌ ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റർ എം.സി.എ. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്‌ടോബർ നാലുവരെയും 170 രൂപ പിഴയോടെ ആറുവരെയും ഫീസടച്ച് എട്ടുവരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.

2019 സ്‌കീം, 2019 പ്രവേശനം പി.ജി.-എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റർ പി.ജി. നവംബർ 2020 പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോബർ ഏഴുവരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ.യിൽ പുനഃപ്രവേശനം നേടിയവരും സ്ട്രീം ചെയ്ഞ്ച് ചെയ്തവരുമായ നാലാംസെമസ്റ്റർ ബിരുദവിദ്യാർഥികൾക്ക് ഏപ്രിൽ 2021 പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോബർ ഒന്നുവരെയും 170 രൂപ പിഴയോടെ അഞ്ചുവരെയും ഫീസടച്ച് ഏഴുവരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രാക്‌ടിക്കൽ പരീക്ഷ

2018 ബാച്ച് ബി.വോക്. ജൂവലറി ഡിസൈനിങ്‌, ജെമ്മോളജി നവംബർ 2020 അഞ്ചാം സെമസ്റ്റർ പരീക്ഷയുടെയും ഏപ്രിൽ 2021 ആറാം സെമസ്റ്റർ പരീക്ഷയുടെയും പ്രാക്‌ടിക്കൽ പരീക്ഷ 29-ന് തുടങ്ങും.

ട്യൂഷൻ ഫീസ്

വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം 3, 4 സെമസ്റ്റർ പി.ജി. വിദ്യാർഥികൾക്ക് 100 രൂപ പിഴയോടെ ട്യൂഷൻഫീസ് അടയ്ക്കാനുള്ള അവസരം 30 വരെ നീട്ടി. ഫോൺ: 0494 2407356, 2407494. (www.sdeuoc.ac.in)

എം.എഡ്. പ്രവേശനം

2021 അധ്യയനവർഷത്തെ എം.എഡ്. പ്രവേശനത്തിന് 24 വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചവർ യോഗ്യതാപരീക്ഷയുടെ മാർക്ക് /ഗ്രേഡിന്റെ ശതമാനം നിർബന്ധമായും അപേക്ഷയിൽ കൂട്ടിച്ചേർക്കണം. അപേക്ഷയിൽ തെറ്റുതിരുത്തുന്നതിനും അവസരമുണ്ട്. ഫോൺ: 0494 2407016, 7017.