തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല (2009, 2010, 2011 വർഷങ്ങളിൽ പ്രവേശനം) ഒന്നുമുതൽ എട്ടു വരെ സെമസ്റ്റർ ബിടെക്/പാർട്ട് ടൈം ബിടെക് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാനതീയതി നവംബർ മൂന്ന്. രജിസ്ട്രേഷനുള്ള ലിങ്ക് ഒക്ടോബർ 25 മുതൽ ലഭ്യമാകും. അപേക്ഷ/ഫീ റസീപ്റ്റ് തുടങ്ങിയവ ഡിസംബർ അഞ്ചുവരെ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് സ്പെഷ്യൽ സപ്ലിമെന്ററി എക്സാമിനേഷൻ യൂണിറ്റ്, പരീക്ഷാഭവൻ കാലിക്കറ്റ് സർവകലാശാല 673635 എന്ന വിലാസത്തിൽ സ്വീകരിക്കും. രജിസ്ട്രേഷൻ ഫീസ് 500 രൂപ പരീക്ഷാഫീസ് അഞ്ച് പേപ്പർവരെ ഓരോ പേപ്പറിനും 2760 രൂപവീതം. അധികമായി വരുന്ന ഓരോ പേപ്പറിനും 1000 രൂപ ഫീസടയ്ക്കണം. പരീക്ഷാകേന്ദ്രങ്ങൾ പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.