നവംബർ 2020, ഏപ്രിൽ 2021 മൂന്ന് നാല് സെമസ്റ്റർ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് (സി.എസ്.എസ്.), 2020 നവംബർ മൂന്നാം സെമസ്റ്റർ എംഎസ്.സി. ജനറൽ ബയോടെക്നോളജി റഗുലർ (സി.യു.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (സി.യു.സി.എസ്.എസ്.), നവംബർ 2020 മൂന്നാംസെമസ്റ്റർ എം.എ. പോസ്റ്റ് അഫ്ദലുൽ ഉലമ, ഇംഗ്ലീഷ്, എം.എ. ഹിസ്റ്ററി, അറബിക് (സി.സി.എസ്.എസ്.) റഗുലർ സപ്ലിമെന്ററി, നവംബർ 2020 എം.എ. മൂന്നാംസെമസ്റ്റർ കംപാരേറ്റീവ് ലിറ്ററേച്ചർ സി.സി.എസ്.എസ് , എം.എസ്‌സി ബയോകെമിസ്ട്രി (സി.സി.എസ്.എസ്.) രണ്ടാംസെമസ്റ്റർ ഏപ്രിൽ 2020 മൂന്നാംസെമസ്റ്റർ നവംബർ 2020 റഗുലർ/സപ്ലിമെന്ററി, 2021 ഏപ്രിൽ നാലാംസെമസ്റ്റർ എം.എ. പബ്ളിക് അഡ്മിനിസ്ട്രേഷൻ (സി.യു.സി.എസ്.എസ്.), നവംബർ 2020 മൂന്നാംസെമസ്റ്റർ എം.എസ്.ഡബ്ല്യു, എം.എ. സോഷ്യോളജി (സി.യു.എസ്.എസ്, സി.യു.സി.എസ്.എസ്.), 2020 ഡിസംബർ ഒമ്പതാംസെമസ്റ്റർ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ്‌ ബാച്ചിലർ ഓഫ് ലോസ് (ഹോണേഴ്സ്) സപ്ലിമെന്ററി, മൂന്നാംസെമസ്റ്റർ എം.എ. മൾട്ടിമീഡിയ (സി.ബി.സി.എസ്.എസ്.), 2020 ഡിസംബർ ഒമ്പതാംസെമസ്റ്റർ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് ബാച്ചിലർ ഓഫ് ഹോണേഴ്സ് സപ്ലിമെന്ററി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ബിഎഡ്: ട്രയൽ അലോട്ട്മെന്റ്

2021-22 വർഷത്തിലെ ബി.എഡ്. പ്രവേശന ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. തിരുത്തലിനും പുതിയ രജിസ്ട്രേഷനും ഒക്ടോബർ 24 മുതൽ 26 വരെയാണ് അവസരം. തിരുത്തിയ അപേക്ഷയുടെ പകർപ്പ് സൂക്ഷിക്കേണ്ടതാണ്. ഒന്നാം അലോട്ട്മെന്റ് 30-ന് നാലു മണിക്ക് പ്രസിദ്ധീകരിക്കും.

പിജി പ്രവേശനം : അപേക്ഷ നീട്ടി

2021-22 വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷാത്തീയതി 28 വരെ നീട്ടി. വിവരങ്ങൾക്ക് admission.uoc.ac.in. രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് 28 വരെ തിരുത്തലിന് സൗകര്യമുണ്ടായിരിക്കും

പരീക്ഷ മാറ്റി

27 മുതൽ നടത്താനിരുന്ന മൂന്നാംസെമസ്റ്റർ അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂര/പ്രൈവറ്റ് വിഭാഗം വിദ്യാർഥികളുടെയും ബി.എ/ബി.കോം/ബി.എസ്‌സി/അനുബന്ധ വിഷയങ്ങളുടെയും(cucbcss-ug) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ നവംബർ 2020 (2016-2018 പ്രവേശനം), മൂന്നാംസെമസ്റ്റർ ബി.എ/ബി.കോം/ബി.എസ്‌സി/അനുബന്ധ വിഷയങ്ങളുടെയും (cbcss-ug) റെഗുലർ പരീക്ഷ നവംബർ 2020 (2019 പ്രവശനം മാത്രം) മാറ്റിവെച്ചു.

നവംബർ 2 മുതൽ 6വരെ നടക്കാനിരിക്കുന്ന പരീക്ഷകൾ നിശ്ചയിച്ചപ്രകാരം നടക്കും.