നവംബര്‍ 29-ന് ആരംഭിക്കുന്ന എസ്.ഡി.ഇ. ബിരുദ കോഴ്സുകളുടെ ഏപ്രില്‍ 2021 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

മാര്‍ക്ക് ലിസ്റ്റ്

മൂന്നാംസെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ കോളേജുകളില്‍ കിട്ടും. തിരിച്ചറിയല്‍രേഖ സഹിതം കോളേജില്‍ ഹാജരായി മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റണം.

പരീക്ഷാ അപേക്ഷ

2014, 2015 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്‌സി. ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എസ്‌സി. ക്ലിനിക്കല്‍ സൈക്കോളജി, മാത്തമാറ്റിക്സ്, പോളിമര്‍ കെമിസ്ട്രി, ജനറല്‍ ബയോടെക്നോളജി, സൈക്കോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ മൂന്നുവരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാംസെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2020 പരീക്ഷയുടെയും എസ്.ഡി.ഇ. ഫൈനല്‍ എം.എ. സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ (ജനറല്‍) ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

നാല്, അഞ്ച്, ഒമ്പത്, പത്ത് സെമസ്റ്റര്‍ മൂന്നുവര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

എസ്.ഡി.ഇ. ഓണ്‍ലൈന്‍ ക്ലാസ്

സര്‍വകലാശാലാ എസ്.ഡി.ഇ. കോഴ്സുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ’സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്’ എന്ന യൂട്യൂബ് ചാനലില്‍ ലഭിക്കും. സിലബസ്, ചോദ്യശേഖരം, പഠനസാമഗ്രികള്‍ എന്നിവ വെബ്സൈറ്റിലും കിട്ടും. ഫോണ്‍: 0494 2407356, 7494. www.sdeuoc.ac.in

എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം

എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശന പരീക്ഷയുടെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് (politicalscience.uoc.ac.in) പ്രസിദ്ധീകരിച്ചു. ഓപ്പണ്‍ മെറിറ്റ് ഷുവര്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 25-ന് രാവിലെ 10 മണിക്കും വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉച്ചയ്ക്ക് രണ്ടുമണിക്കും അസ്സല്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. അഭിമുഖത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പ്രവേശനമില്ല. പ്രവേശനത്തിന് അര്‍ഹരായവര്‍ക്കുള്ള മെമ്മോ ഇ-മെയിലില്‍ അയക്കും. ഫോണ്‍: 0494 2407388, polhod@uoc.ac.in