2016 മുതലുള്ള പ്രവേശനം ഒന്നാംസെമസ്റ്റർ എം.എസ്‌സി. ഹെൽത്ത് ആൻഡ് യോഗ തെറാപ്പി ഡിസംബർ 2019 പരീക്ഷയും ഒന്നാംസെമസ്റ്റർ എം.ആർക്. ജനുവരി 2020 റഗുലർ സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 17-ന് തുടങ്ങും.
പ്രാക്ടിക്കൽ പരീക്ഷ
ഒന്ന്, രണ്ട് സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസിങ് ടെക്നോളജി നവംബർ 2018/2019, ഏപ്രിൽ 2019/2020 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിനും ഒന്നാം സെമസ്റ്റർ ബി.വോക്. അഗ്രികൾച്ചർ നവംബർ 2018/2019, രണ്ടാംസെമസ്റ്റർ ഏപ്രിൽ 2019-20 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒമ്പതിനും ഒന്ന്, രണ്ട് സെമസ്റ്റർ ബി.വോക്. ജൂവലറി ഡിസൈനിങ് നവംബർ 2019 മാർച്ച് 2020 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി രണ്ടിനും ഒന്ന്, രണ്ട് സെമസ്റ്റർ ബി.വോക്. ജെമ്മോളജി നവംബർ 2019, മാർച്ച് 2020 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിനും തുടങ്ങും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.ബി.എ., എൽ.എൽ.ബി. ഓണേഴ്സ് നവംബർ 2019 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം.
മാർക്ക് ലിസ്റ്റ് വിതരണം
2014 സ്‌കീം നാലാംസെമസ്റ്റർ ബി.ടെക്. മെക്കാനിക്കൽ എൻജിനീയറിങ് ഏപ്രിൽ 2019 പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ വിതരണത്തിനായി കോളേജുകളിൽ എത്തിയിട്ടുണ്ട്. വിദ്യാർഥികൾ അതത് കേന്ദ്രങ്ങളിൽ നിന്നും മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റണം. വിശദവിവരങ്ങൾക്ക്: eefour@uoc.ac.in, ഫോൺ: 0494 2407472.
ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷ
2005 മുതലുള്ള പ്രവേശനം അവസാനവർഷ ബി.കോം. പാർട്ട്-മൂന്ന് പേപ്പറുകൾക്ക് എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കായി ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 30-ന് മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച് അപേക്ഷയുടെ പ്രിന്റൗട്ട് ഫീസ് റസീത്്, മാർക്ക് ലിസ്റ്റുകൾ സഹിതം പരീക്ഷാ കൺട്രോളർ, സ്പെഷ്യൽ സപ്ലിമെന്ററി എക്സാമിനേഷൻ യൂണിറ്റ്, പരീക്ഷാഭവൻ, കാലിക്കറ്റ് സർവകലാശാല-673635 എന്ന വിലാസത്തിൽ ഫെബ്രുവരി മൂന്നിന് മുമ്പ് സമർപ്പിക്കണം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ആദ്യത്തെ അഞ്ചുപേപ്പറുകൾവരെ ഓരോന്നിനു 2760 രൂപയും തുടർന്നുള്ള ഓരോ പേപ്പറിനും 1000 രൂപ വീതവുമാണ് പരീക്ഷാഫീസ്. സർവകലാശാലയിൽ നടക്കുന്ന പരീക്ഷയുടെ തീയതിയും സമയക്രമവും സർവകലാശാല വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
വാചാപരീക്ഷ
എസ്.ഡി.ഇ. ഫൈനൽ എം.എ. പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2020 പരീക്ഷയുടെ വാചാപരീക്ഷ ഫെബ്രുവരി എട്ടിന് സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം സെമിനാർ ഹാളിൽ നടക്കും. ഫൈനൽ എം.എ. ഇംഗ്ലീഷ് ഫെബ്രുവരി മൂന്നുമുതൽ 17 വരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാർഥികൾക്ക് കോഴിക്കോട് ദേവഗിരി കോളേജിലും ഫെബ്രുവരി മൂന്നുമുതൽ 15 വരെ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിദ്യാർഥികൾക്ക് തൃശ്ശൂർ സെന്റ്തോമസ് കോളേജിലും നടക്കും. ഫൈനൽ എം.എ. ഹിസ്റ്ററി സൗത്ത് സോൺ വിദ്യാർഥികൾക്ക് ഫെബ്രുവരി രണ്ടു മുതൽ ആറുവരെ തൃശ്ശൂർ ശ്രീ. സി. അച്യുതമേനോൻ ഗവ. കോളേജിലും നോർത്ത് സോൺ വിദ്യാർഥികൾക്ക് ഫെബ്രുവരി രണ്ടുമുതൽ അഞ്ചുവരെ സർവകലാശാല ഹിസ്റ്ററി വിഭാഗം സെമിനാർ ഹാളിലും നടക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഏപ്രിൽ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
സി.യു.സി.എസ്.എസ്. മൂന്നാംസെമസ്റ്റർ മാസ്റ്റർ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം മൂന്ന്, നാല്, സെമസ്റ്റർ എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി രണ്ടുവരെ അപേക്ഷിക്കാം. സി.സി.എസ്.എസ്. നാലാംസെമസ്റ്റർ എം.കോം., എം.എസ്‌സി. ഫിസിക്സ് ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. മൾട്ടി മീഡിയ നവംബർ 2019, ഏപ്രിൽ 2020 പ്രാക്ടിക്കൽ പരീക്ഷകളൂടെ പുതുക്കിയ സമയക്രമം സർവകലാശാല വെബ്സൈറ്റിൽ