തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സേവനങ്ങൾ പരമാവധി ഓൺലൈനായി ഉപയോഗിക്കാനും നേരിട്ടുവരുന്നതൊഴിവാക്കാനും വിദ്യാർഥികൾക്ക് നിർദേശം. കൂടുതൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പരീക്ഷാഭവനിലെ ബി.എസ്‌സി വിഭാഗം 30 വരെ പ്രവർത്തിക്കില്ല.

കോവിഡ് വ്യാപനം രൂക്ഷമായതിനാലും സർവകലാശാല സ്ഥിതിചെയ്യുന്ന പള്ളിക്കൽ പഞ്ചായത്തിൽ നിരോധനാജ്ഞ നിലവിലുള്ളതിനാലുമാണ് വിദ്യാർഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഓഫീസുകളിലേക്ക് വരുന്നത് അത്യാവശ്യങ്ങൾക്കായി പരിമിതപ്പെടുത്തണമെന്ന് അഭ്യർഥിച്ചിരിക്കുന്നത്.

നിയന്ത്രണങ്ങളുടെ ഭാഗമായി ജീവനക്കാരുടെ പ്രവർത്തനം അമ്പതുശതമാനമാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഓൺലൈൻ ഡിജിറ്റൽ സേവനത്തിനുള്ള ഏകജാലകമായ ’ സുവേഗ ’യിലേക്ക് 0494 2660600 എന്ന നമ്പറിൽ വിളിക്കാമെന്ന് രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അറിയിച്ചു.