2018 ബാച്ച് ബി.വോക് സോഫ്റ്റ്‌വേർ ഡെവലപ്മെന്റ് അഞ്ചാം സെമസ്റ്റർ നവംബർ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റർ ഏപ്രിൽ 2021 പരീക്ഷയുടെയും പ്രാക്‌ടിക്കൽ പരീക്ഷ 24-നും, 3, 4, 5 സെമസ്റ്റർ ബി.വോക് ഒപ്ടോമെട്രി ആൻഡ് ഒഫ്താൽമോളജിക്കൽ ടെക്നിക്‌സ്‌ 27-നും ബി.വോക് ഫിഷ് പ്രോസസിങ് നവംബർ മൂന്നിനും തുടങ്ങും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പി.ജി. 2017, 2018 പ്രവേശനം സി.യു.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. 2019, 2020 പ്രവേശനം ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ ഒക്‌ടോബർ നാലുവരെയും 170 രൂപ പിഴയോടെ ഏഴുവരെയും ഫീസടച്ച് എട്ടുവരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.

പരീക്ഷാഫലം

മൂന്നാംസെമസ്റ്റർ ബി.എസ്‌സി. എം.എൽ.ടി. നവംബർ 2019 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്‌ടോബർ രണ്ടുവരെ അപേക്ഷിക്കാം.

സി.സി.എസ്.എസ്. മൂന്നാം സെമസ്റ്റർ എം.ബി.എ. നവംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

എം.പി.എഡ്. മൂന്നാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റർ ജൂലായ് 2020 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എഡ്. പ്രവേശനം

2021 അധ്യയനവർഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർ യോഗ്യതാപരീക്ഷയുടെ മാർക്ക്/ഗ്രേഡിന്റെ ശതമാനം 23, 24 തീയതികളിൽ നിർബന്ധമായും അപേക്ഷയിൽ കൂട്ടിച്ചേർക്കണം. അപേക്ഷയിൽ തെറ്റുതിരുത്തുന്നതിനും അവസരമുണ്ട്. ഫോൺ : 0494 2407016, 7017

ബിരുദ പ്രവേശനം: ഭിന്നശേഷി ക്വാട്ട ലിസ്റ്റ്

2021-22 അധ്യയനവർഷത്തെ ബിരുദ പ്രവേശനത്തിന് ഭിന്നശേഷി ക്വാട്ടയിൽ അപേക്ഷിച്ചവരുടെ പട്ടിക അതതു കോളേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. 24 മുതൽ 30-ന് മൂന്നുവരെയാണ് പ്രവേശനം. വിദ്യാർഥികൾ കോളേജുകളുമായി നേരിട്ട് ബന്ധപ്പെടണം.