പ്രൈവറ്റ് രജിസ്ട്രേഷന്‍ സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2020 റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ ആറുവരെയും 170 രൂപ പിഴയോടെ ഒമ്പതുവരെയും ഫീസടച്ച് 12 വരെ രജിസ്റ്റര്‍ചെയ്യാം.

മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്. ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ രണ്ടുവരെയും 170 രൂപ പിഴയോടെ അഞ്ചുവരെയും ഫീസടച്ച് ആറുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. മൈക്രോബയോളജി, ഹോം സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ്, എം.എ. മലയാളം നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫങ്‌ഷണല്‍ ഹിന്ദി ആൻഡ് ട്രാന്‍സിലേഷന്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ നവംബര്‍ മൂന്നിന് തുടങ്ങും.

എം.ബി.എ. സപ്ലിമെന്ററി റാങ്ക്‌ലിസ്റ്റ്

2021-22 അധ്യയനവര്‍ഷത്തെ സര്‍വകലാശാലാ പഠനവകുപ്പിലെയും അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയിലെയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി റാങ്ക്‌ലിസ്റ്റ് പ്രവേശന വെബ്സൈറ്റില്‍ (tthps://admission.uoc.ac.in) പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 25-ന് മുൻപായി പ്രവേശനം നേടണം. കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രമേ ബിരുദധാരികളെ പരിഗണിക്കൂ.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം സി.സി.എസ്.എസ്.-യു.ജി. 2011 മുതല്‍ 2013 വരെ ബിരുദ പ്രവേശനം നേടിയവര്‍ക്ക് 1, 2, 4 സെമസ്റ്ററുകളിലേക്കുള്ള സെപ്‌റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാനതീയതി നവംബര്‍ 30. പരീക്ഷത്തീയതി പിന്നീട് അറിയിക്കും. സര്‍വകലാശാലാ കാമ്പസിലാണ് പരീക്ഷാകേന്ദ്രം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. (www.uoc.ac.in)