2021-22 അധ്യയനവർഷത്തെ ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രവേശനം വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ പരീക്ഷയും വൈവയും

2019 ബാച്ച് മൂന്ന്, നാല് സെമസ്റ്റർ എം.പി.എഡ്. പരീക്ഷകളുടെയും കോവിഡ് സ്പെഷ്യൽ പരീക്ഷയും പ്രാക്ടിക്കൽപരീക്ഷ ഡിസംബർ 2, 3 തീയതികളിൽ നടക്കും. നാലാംസെമസ്റ്റർ എം.പി.എഡ്. ഏപ്രിൽ 2021 പരീക്ഷയുടെ വൈവ ഡിസംബർ 6, 7, 8 തീയതികളിലും നടക്കും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെയും എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ വിഭാഗങ്ങളിലെയും ഒന്നാംസെമസ്റ്റർ ബിരുദകോഴ്സുകളുടെ നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ 13-നു തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

നാലാംസെമസ്റ്റർ ബി.പി.എഡ്. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകളിൽ നവംബർ 15-ന് നടക്കേണ്ടിയിരുന്ന പേപ്പർ 17, കറക്ടീവ് ഫിസിക്കൽ എജ്യുക്കേഷൻ 29-ന് പകൽ 1.30 മുതൽ 4.30 വരെ നടക്കും.

പുനർമൂല്യനിർണയ ഫലം

രണ്ടാംസെമസ്റ്റർ എം.എസ്‌സി ജനറൽ ബയോടെക്നോളജി ഏപ്രിൽ 2020 പരീക്ഷയുടെയും മാത്തമാറ്റിക്സ് നവംബർ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റർ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ 2020 പരീക്ഷയുടെയും എസ്.ഡി.ഇ. ബി.കോം., ബി.ബി.എ. ഏപ്രിൽ 2020 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ അപേക്ഷ

മൂന്നാംസെമസ്റ്റർ എം.എ. മ്യൂസിക്, വോക്കൽ നവംബർ 2020 പരീക്ഷയുടെയും നാലാംസെമസ്റ്റർ എം.എസ്.ഡബ്ല്യു., എം.എ. അറബിക്, സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, പോസ്റ്റ് അഫ്സലുൽ ഉലമ, ഇസ്‌ലാമിക് സ്റ്റഡീസ് ഏപ്രിൽ 2021 പരീക്ഷകളുടെയും പുനർമൂല്യനിർണയത്തിന് ഡിസംബർ 31 വരെ അപേക്ഷിക്കാം.

കോവിഡ് സ്പെഷ്യൽ പരീക്ഷ

ഒന്നാംസെമസ്റ്റർ യു.ജി. കോമൺ, കോർ, മലയാളം കോംപ്ലിമെന്ററി കോഴ്സ് എന്നിവയുടെ നവംബർ 2019 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യൽ പരീക്ഷയ്ക്ക് യോഗ്യരായവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷ ഡിസംബർ 13-ന് തുടങ്ങും.

എം.എ. ഉറുദു, അറബി പ്രവേശനം

സർവകലാശാലാ ഉറുദു, അറബി പഠനവകുപ്പുകളിൽ എം.എ. പ്രവേശന റാങ്ക് ലിസ്റ്റിലുൾപ്പെട്ട സംവരണവിഭാഗം വിദ്യാർത്ഥികൾ 24-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അസ്സൽ രേഖകളുമായി അതത് പഠനവകുപ്പുകളിൽ ഹാജരാകണം.

ബി.ടെക്. - എൻ.ആർ.ഐ. പ്രവേശനം

സർവകലാശാലാ എൻജിനീയറിങ്‌ കോളേജിൽ (ഐ.ഇ.ടി.) വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻ.ആർ.ഐ. സീറ്റുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾ 26-ന് മുമ്പ് കോളേജ് വെബ്സൈറ്റ് (www.cuiet.info) വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും രജിസ്ട്രേഷൻ ഫീസായ 1000 രൂപയുടെ പ്രിൻസിപ്പലുടെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം 29-ന് മുമ്പ് കോളേജിൽ സമർപ്പിക്കണം. ഫോൺ 0494 2400223, 9188400223, 9539033666.

എം.എ. വുമൺ സ്റ്റഡീസ് പ്രവേശനം

സർവകലാശാലാ വുമൺ സ്റ്റഡീസ് വിഭാഗത്തിൽ എം.എ. വുമൺ സ്റ്റഡീസ് പ്രവേശനം റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർക്കുള്ള അഭിമുഖം 23-ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ നടക്കും. ലിസ്റ്റിൽ ഉൾപ്പെട്ടവർക്കുള്ള മെമ്മോ ഇ -മെയിൽ ചെയ്തിട്ടുണ്ട്.