സി.ബി.സി.എസ്.എസ്.-യു.ജി., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാംസെമസ്റ്റർ ബി.എസ്‌സി., ബി.സി.എ. നവംബർ 2019 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് 27-ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാഫലം സി.യു.സി.എസ്.എസ്. ഒന്നാംസെമസ്റ്റർ എം.എ. ഹിസ്റ്ററി നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിന് ഫെബ്രുവരി മൂന്നുവരെ അപേക്ഷിക്കാം.
നാലാംസെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഓണേഴ്സ് നവംബർ 2019 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും സി.സി.എസ്.എസ്. എം.എസ്‌സി. റേഡിയേഷൻ ഫിസിക്സ് ജനുവരി 2020 പരീക്ഷയുടെയും നാലാംസെമസ്റ്റർ ജൂലായ് 2020 പരീക്ഷയുടെയും സി.സി.എസ്.എസ്. നാലാംസെമസ്റ്റർ എം.കോം ഏപ്രിൽ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
സർവകലാശാലാ എൻജിനീയറിങ് കോളേജിലെ 2019 സ്‌കീം, 2019 പ്രവേശനം രണ്ടാംസെമസ്റ്റർ ബി.ടെക്. ഏപ്രിൽ 2020 റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 29 വരേയും 170 രൂപ പിഴയോടുകൂടി ഫെബ്രുവരി ഒന്നുവരെയും ഫീസടച്ച് ഫെബ്രുവരി മൂന്നുവരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. ഒന്നാംവർഷ എം.എ. മലയാളം ഏപ്രിൽ 2020 വാചാപരീക്ഷ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാർഥികൾക്ക് ഫെബ്രുവരി ഒന്നുമുതൽ 10 വരെ കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജിലും പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാർഥികൾക്ക് ഫെബ്രുവരി ഒന്നുമുതൽ ഒമ്പതുവരെ തൃശ്ശൂർ ശ്രീ കേരളവർമ കോളേജിലും നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
നാലാംവർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് ഹാജരാകാൻ സാധിക്കാത്തവർക്കുള്ള സ്പെഷ്യൽ പരീക്ഷ 28-ന് തുടങ്ങും.
തൃശ്ശൂർ പോലീസ് അക്കാദമിയിലെ 2019 സിലബസ്, 2019 പ്രവേശനം സി.സി.എസ്.എസ്.-പി.ജി. രണ്ടാംസെമസ്റ്റർ എം.എസ്‌സി. ഫോറൻസിക് സയൻസ് ഏപ്രിൽ 2020 റഗുലർ പരീക്ഷ 29-ന് തുടങ്ങും.
സർവകലാശാലാ പഠനവകുപ്പുകളിലെ സി.സി.എസ്.എസ്. രണ്ടാംസെമസ്റ്റർ എം.എസ്‌സി., എം.എ. ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ 29-ന് തുടങ്ങും.