തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ 2021 അദ്ധ്യയനവർഷത്തെ എം.എഡ്. പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് അഡ്മിഷൻ വെബ്സൈറ്റിൽ (https://admission.uoc.ac.in). ജനറൽ മെറിറ്റിലേക്ക് 28-നും സംവരണ വിഭാഗത്തിലേക്ക് 29-നും മാനേജ്മെന്റ് സീറ്റുകൾ, എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി സീറ്റുകൾ എന്നിവയിലേക്ക് നവംബർ ഒന്നിനും പ്രവേശനം നടക്കും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അതതു ദിവസങ്ങളിൽ കാലത്ത് 11 മണിക്കു മുമ്പായി ഹാജരായി പ്രവേശനം നേടണം. വൈകിവരുന്നവർക്ക് പ്രവേശനം നഷ്ടപ്പെടും. ഫോൺ - 0494 2407016, 7017