സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ബിസിനസ് എക്കണോമിക്സ്, എം.എ. ഫിലോസഫി നവംബർ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 2 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റർ എം.എസ്‌സി. സൈക്കോളജി നവംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.സി.എസ്.എസ്. എം.എസ്‌സി. അപ്ലൈഡ് പ്ലാന്റ് സയൻസ് നാലാം സെമസ്റ്റർ ഏപ്രിൽ 2021 മൂന്നാംസെമസ്റ്റർ നവംബർ 2020, എം.എ. ഹിന്ദി, ഫങ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസിലേഷൻ മൂന്നാം സെമസ്റ്റർ നവംബർ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റർ എം.എ. മലയാളം വിത്ത് ജേണലിസം, എം.എസ്‌സി. പോളിമർ കെമിസ്ട്രി, ബയോകെമിസ്ട്രി, അപ്ലൈഡ് സൈക്കോളജി നവംബർ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മൂന്നിന്

മാറ്റിവെച്ച നാലാംസെമസ്റ്റർ എം.ടി.എച്ച്.എം. ഏപ്രിൽ 2021 റഗുലർ പരീക്ഷ നവംബർ 3-ന് തുടങ്ങും.

മാറ്റി വെച്ച അഞ്ചാംസെമസ്റ്റർ ബി.വോക്. നവംബർ 2019 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ 27-ന് തുടങ്ങും.

പുനർമൂല്യനിർണയ ഫലം

ഒന്നാംസെമസ്റ്റർ എം.എസ്‌സി. ക്ലിനിക്കൽ സൈക്കോളജി നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.എച്ച്.ഡി. എൻട്രൻസ്

2021-ലെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ നവംബർ 10-ന് തുടങ്ങും. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.