സി.സി.എസ്.എസ്. മൂന്ന്, നാല് സെമസ്റ്റർ എം.കോം. ഏപ്രിൽ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാംവർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി നവംബർ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ്‌സി. ഫിസിക്സ് മൂന്നാം സെമസ്റ്റർ നവംബർ 2020 നാലാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ എം.എസ്‌സി. സുവോളജി, എം.എ. ഇക്കണോമിക്സ്, എം.എ. ഫിനാൻഷ്യൽ ഇക്കണോമിക്സ് നവംബർ 2020 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി.ആർക് നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒക്‌ടോബർ 20, 22 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വേർ ഡെവലപ്മെന്റ് നവംബർ 2020 പരീക്ഷകൾ പുതുക്കിയ ടൈംടേബിൾപ്രകാരം യഥാക്രമം നവംബർ 1, 3 തീയതികളിൽ നടക്കും.

ആറാംസെമസ്റ്റർ ബി.ടെക്., കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ഓപ്പറേഷൻസ് റിസർച്ച് പേപ്പറിന്റെ മാറ്റിവെച്ച ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ 25-ന് നടക്കും. പരീക്ഷാകേന്ദ്രത്തിൽ മാറ്റമില്ല.

മാറ്റിവെച്ച ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്., പാർട്ട്ടൈം ബി.ടെക്. ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം 27-ന് തുടങ്ങും.

മാറ്റിവെച്ച മൂന്നാം സെമസ്റ്റർ എം.ടെക്. നാനോ സയൻസ് ആൻഡ് ടെക്നോളജി നവംബർ 2020 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 29, നവംബർ 1 തീയതികളിൽ നടക്കും.