22-ന് തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം. പരീക്ഷാ ഹാൾടിക്കറ്റിൽ ഫോട്ടോ അറ്റസ്റ്റ് ചെയ്യാൻ കഴിയാത്തവർ അവരുടെ അംഗീകൃത തിരിച്ചറിയൽകാർഡ് ഹാജരാക്കണം. ഹാൾടിക്കറ്റ് നഷ്ടപ്പെട്ടവർക്ക് വെബ്സൈറ്റിൽനിന്ന് വീണ്ടും ഡൗൺലോഡ് ചെയ്യാം.

എം.എഡ്. പ്രവേശനം

സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ എം.എഡ്. പ്രവേശനത്തിന് താത്പര്യമുള്ളവരും ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുമായവർ ബി.എഡ്, പി.ജി. അവസാനവർഷ മാർക്ക്‌ലിസ്റ്റുകൾ, സർവീസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് cumedadmission@gmail.com എന്ന വിലാസത്തിൽ 22-ന് മുൻപായി ഇ-മെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾ education.uoc.ac.in എന്ന വെബ്സൈറ്റിൽ.

പരീക്ഷ

രണ്ടാംസെമസ്റ്റർ ബി.എഡ്. (രണ്ടുവർഷം, 2017 സിലബസ്) ഏപ്രിൽ 2019 പരീക്ഷയുടെ പുനഃപരീക്ഷ 27-ന് നടക്കും.

22 മുതൽ നടത്താൻ തീരുമാനിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാംസെമസ്റ്റർ എം.എ., എം.എസ്‌സി., എം.കോം. എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. സി.യു.സി.എസ്.എസ്. 2016 മുതൽ 2018 വരെ പ്രവേശനം, ഏപ്രിൽ 2020 സപ്ലിമെന്ററി,

ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ നാലിന് തുടങ്ങും.

30, നവംബർ രണ്ട് തീയതികളിൽ നടത്താനിരുന്ന എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അറബിക് (കോമൺ ആൻഡ് കോർ കോഴ്സ്), അഫ്സൽ ഉൽ ഉലമ (കോമൺ കോഴ്സ്) നവംബർ 2019 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു.

പുനർമൂല്യനിർണയ ഫലം

നാലാംവർഷ ബി.എസ്‌സി.-എം.എൽ.ടി. നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഇന്റേണൽ മാർക്ക്

നാലാംസെമസ്റ്റർ എം.പി.എഡ്. ജൂലായ് 2019 റഗുലർ പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് സർവകലാശാലാ വെബ്സൈറ്റിൽ നവംബർ നാലുവരെ ലഭ്യമാകും.

പരീക്ഷാകേന്ദ്രങ്ങളിൽ

മാറ്റം

22-ന് ആരംഭിക്കുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു. എം.ഇ.ടി. നാദാപുരം കേന്ദ്രമായി അപേക്ഷിച്ചവർ നാദാപുരം ടി.ഐ.എം. ഹയർസെക്കൻഡറി സ്‌കൂളിലും കുന്ദമംഗലം ഗവ. കോളേജിൽ അപേക്ഷിച്ചവർ ആർ.ഇ.സി. ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ചാത്തമംഗലത്തുമാണ് പരീക്ഷയെഴുതേണ്ടത്.