ബി.എഡ്. കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തുന്നതിനായി അതത് ഓപ്ഷനുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്സ് ലോഗിനിൽ റാങ്ക്നില പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തിൽ കോളേജിൽനിന്നുള്ള നിർദേശാനുസരണം 21 മുതൽ പ്രവേശനം നേടാം. രജിസ്റ്റർ ചെയ്യാത്തവർക്ക് ഡിസംബർ രണ്ടുവരെ ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം പ്രവേശനവിഭാഗത്തിന്റെ വെബ്സൈറ്റിൽ (admission.uoc.ac.in) ലഭ്യമാണ്. ഫോൺ: 0494 2407016, 7017

ഹാൾടിക്കറ്റ്

നാലാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ, 29-ന് ആരംഭിക്കുന്ന ഏപ്രിൽ 2021 റഗുലർ പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.

പരീക്ഷ

നാലാം സെമസ്റ്റർ ബി.വോക് ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും രണ്ടാം സെമസ്റ്റർ ബി.എഡ്. (രണ്ടുവർഷം) ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകളും ഏപ്രിൽ 2020 കോവിഡ് പ്രത്യേക പരീക്ഷയും ഡിസംബർ ആറിന് തുടങ്ങും.

നവംബർ 15, 17 തീയതികളിൽ നടത്താൻ നിശ്ചയിച്ച് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പി.ജി. പരീക്ഷകൾ പുതുക്കിയ ടൈംടേബിൾപ്രകാരം 22-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി, എം.എസ്‌സി. അപ്ലൈഡ് ജിയോളജി ഏപ്രിൽ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.