വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് അസി. പ്രൊഫസർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 22-ന് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. വാക്ക് ഇൻ ഇന്റർവ്യൂ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ഗണിതശാസ്ത്ര അസി. പ്രൊഫസർ വാക്ക് ഇൻ ഇന്റർവ്യൂ 22-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. ഒ.എക്‌സ്. സംവരണവിഭാഗത്തിൽ ഉള്ളവർക്കാണ് അവസരം, ഇവരുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗങ്ങളെയും പരിഗണിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

വാചാപരീക്ഷ

ആറാം സെമസ്റ്റർ ബികോം, ബിബിഎ, ബിടിഎച്ച്എം, ബി എച്ച് എ, ഏപ്രിൽ 2021 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വാചാപരീക്ഷയും 23-ന് ആരംഭിക്കും.