തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി.സി.എസ്.എസ്. -യു.ജി. സ്കീമിൽ വിദൂര വിദ്യാഭ്യാസത്തിനു കീഴിൽ 2011 മുതൽ 2013 വരെ പ്രവേശനം നേടിയവരും അഫിലിയേറ്റഡ് കോളേജുകളിൽ 2009 മുതൽ 2013 വരെ പ്രവേശനം നേടിയവരുമായ ബിരുദവിദ്യാർഥികൾക്ക് മൂന്ന്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്ക് ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. ഓരോ സെമസ്റ്ററിനും 500 രൂപ വീതമാണ് രജിസ്ട്രേഷൻ ഫീസ്. പരീക്ഷാഫീസ് നിരക്കും തീയതിയും പിന്നീടറിയിക്കും.