തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ നവീന ഇന്റർ ഡിസിപ്ലിനറി പ്രോഗ്രാമുകളുടെ ആദ്യഘട്ടം ജനുവരിയിൽ തുടങ്ങും. നിലവിലെ പാഠ്യപദ്ധതിയുടെ ലഭ്യതയനുസരിച്ചാകും ക്ലാസ്. താത്പര്യമുള്ള കോളേജുകൾ സി.ഡി.സിയുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള സത്യവാങ്മൂലത്തിന്റെ പുതുക്കിയ ഫോർമാറ്റ് 200 രൂപ മുദ്രപ്പത്രത്തിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തണം. സർക്കാർ കോളേജുകൾ 2760 രൂപയും എയ്ഡഡ് കോളേജുകൾ 5515 രൂപയും അഫിലിയേഷൻ ഫീസടച്ച ചലാനുൾപ്പെടെ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.