തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്വാശ്രയ മേഖലയിൽ തൃശ്ശൂർ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ ഈവർഷം മുതൽ എം.വോക് (സോഫ്റ്റ്‌വേർ ഡെവലപ്മെൻറ്) കോഴ്സ് തുടങ്ങുന്നു. സർവകലാശാല നേരിട്ട് നടത്തുന്ന തൃശ്ശൂർ ജില്ലയിലെ സ്വാശ്രയ കേന്ദ്രങ്ങളായ തിരൂർ സി.സി.എസ്.ഐ.ടി. കേന്ദ്രം മാറ്റിസ്ഥാപിക്കുന്ന പേരമംഗലത്തും കൊടുങ്ങല്ലൂരുമാണ് കോഴ്സ്. വിജ്ഞാപനം ഉടൻ പുറത്തിറക്കും.