സർവകലാശാലാ പഠനവകുപ്പുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ മുതലായവ തുറന്നുപ്രവർത്തിക്കുന്നത് ഈ മാസം 25-ലേക്ക് മാറ്റി. ക്ളാസുകൾ ആരംഭിച്ച അവസാനവർഷ വിദ്യാർഥികൾക്കും ക്ലാസുകൾ 25 മുതലാണ് തുടങ്ങുക.

പരീക്ഷകൾ മാറ്റി

സർവകലാശാല ഒക്‌ടോബർ 20 മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. 25 മുതലുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കുമെന്ന് പരീക്ഷാകൺട്രോളർ ഡോ. സി.സി. ബാബു അറിയിച്ചു.