തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദ്യാഭ്യാസവിഭാഗത്തിലെ അധ്യാപകപരിശീലന കേന്ദ്രത്തിൽ സർവകലാശാലകളിലേയും കോളേജുകളിലേയും ശാസ്ത്രവിഭാഗം അധ്യാപകർക്കായി കരിക്കുലം ഡിസൈൻ - ഡവലപ്മെന്റ് ആൻഡ് അസസ്മെന്റ് എന്ന വിഷയത്തിൽ 27-ന് തുടങ്ങുന്ന റിഫ്രഷർ കോഴ്സിലേക്ക് 21 വരെ അപേക്ഷിക്കാം. വിജ്ഞാപനവും അപേക്ഷാഫോമും www.mhrdtlc.ac.in എന്ന വെബ്സൈറ്റിൽലഭ്യമാണ്. ഫോൺ: 9446244359.