ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്./പാർട്ട്‌ടൈം ബി.ടെക്. സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷയുടെ (2009 സ്‌കീം, 2012-13 പ്രവേശനം) മാർച്ച് 10 മുതൽ 22 വരെ നടത്തിയ താഴെ പറയുന്ന പരീക്ഷകൾ റദ്ദാക്കി.

പത്താംതീയതിയിലെ എൻജിനീയറിങ് മാത്തമാറ്റിക്‌സ് -രണ്ട്, പതിനഞ്ചിലെ എൻജിനീയറിങ്ങ് ഫിസിക്‌സ്, പതിനേഴിലെ എൻജിനീയറിങ് കെമിസ്ട്രി, 19-ലെ എൻജിനീയറിങ് മെക്കാനിക്‌സ്, 22-ലെ ബേസിക്‌സ് ഓഫ് സിവിൽ ആൻഡ് മെക്കാനിക്കൽ എൻജിനീയറിങ്, ഹ്യൂമാനിറ്റീസ് കമ്യൂണിക്കേഷൻ സ്‌കിൽസ്. പുതിയ തീയതി പിന്നീടറിയിക്കും.

പുനർമൂല്യനിർണയഫലം

വിദൂരവിദ്യാഭ്യാസം ആറാംസെമസ്റ്റർ ബി.എ./ബി.എ. അഫ്ദലുൽ ഉലമ/ബി.എസ്എസി. (സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രിൽ 2020 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

ആറാം സെമസ്റ്റർ മാസ്റ്റർ ഓഫ് കംപ്യൂട്ടർ അപ്ലിക്കേഷൻസ് ഡിസംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രോജക്റ്റ് സമർപ്പണം മാറ്റി

വിദൂരവിദ്യാഭ്യാസത്തിന് കീഴിൽ വിവിധപഠനകേന്ദ്രങ്ങളിൽ രജിസ്റ്റർചെയ്തിട്ടുള്ള ആറാംസെമസ്റ്റർ (2018 പ്രവേശനം ) വിദ്യാർഥികൾക്ക് ഏപ്രിൽ 21 മുതൽ ഏപ്രിൽ 25 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രോജക്റ്റ് സമർപ്പണവും വാചാപരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.