അവസാനവർഷ എം.എ. ഹിസ്റ്ററി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.സി.എസ്.എസ്. രണ്ടാംവർഷ എം.എസ് സി എൻവയോൺമെന്റൽ സയൻസ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.സി.എസ്.എസ്.-പി.ജി. രണ്ടാംസെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

യു.ജി. പുനഃപ്രവേശനം അപേക്ഷ നീട്ടി

വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ യു.ജി. കോഴ്സുകൾക്ക് 2016, 2017, 2018 വർഷങ്ങളിൽ പ്രവേശനം നേടി ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ചശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം. 100 രൂപ ഫൈനോടെ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0494 2407356, 7494 www.sdeuoc.ac.in

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ സി.യു.സി.ബി.സി.എസ്.എ,സ്.-യു.ജി. ഒന്നാം സെമസ്റ്റർ നവംബർ 2020 സപ്ലിമെന്ററി പരീക്ഷയ്ക്കും പ്രൈവറ്റ് രജിസ്ട്രേഷൻ സി.ബി.സി.എസ്.എസ്.-യു.ജി. റഗുലർ പരീക്ഷയ്ക്കും പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ നവംബർ 2 വരെയും ഫീസടച്ച് 5 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അഫിലിയേറ്റഡ് കോളേജുകളിലെ നവംബർ 2020 റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ നവംബർ 2 വരെയും ഫീസടച്ച് 3 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പരീക്ഷ

റദ്ദാക്കിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്., പാർട്ട് ടൈം ബി.ടെക്. ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷ 20-ന് തുടങ്ങും. നിലവിൽ ലഭ്യമായ ഹാൾടിക്കറ്റ് സഹിതം മുൻനിശ്ചയിച്ച കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം.