സര്‍വകലാശാലാ എം.എസ്സി. റേഡിയേഷന് ഫിസിക്സ് ജനുവരി 2020 ഒന്നാംസെമസ്റ്റര്‍ പരീക്ഷ (റഗുലര്‍/സപ്ലിമെന്ററി) 27 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ ബി.എസ്സി. ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് (സി.യു.സി.ബി.എസ്.എസ്.-യു.ജി.) റഗുലര്‍ ഏപ്രില്‍ 2020 പരീക്ഷ (2019 പ്രവേശനം 2019 സിലബസ്) ഫെബ്രുവരി എട്ടിന് തുടങ്ങും.
2018 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന് സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി എട്ടിന് തുടങ്ങും.
കോളേജ് വിദ്യാര്‍ഥികളില്‍ 2015-2018 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി എട്ടിന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ 2019 സിലബസ് 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാംസെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി എട്ടിന് തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗത്തില്‍ 18 മുതല്‍ നടത്താനിരുന്ന സി.സി.എസ്.എസ്. രണ്ടാംസെമസ്റ്റര്‍ എം.എ. സംസ്കൃതം ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ സമയക്രം പിന്നീടറിയിക്കും.
പരീക്ഷാ അപേക്ഷ
എം.പി.എഡ് നാലാം സെമസ്റ്റര്‍ (2015-2018 പ്രവേശനം) ജൂലായ് 2020 പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഫെബ്രുവരി ഒന്നുവരെ അപേക്ഷിക്കാം. പരീക്ഷാഫീസ് ഇ-പേമെന്റ്, ഇ-ചലാന്‍ ആയി എസ്.ബി.ഐ, അക്ഷയ, ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങള്‍ വഴി മാത്രം. പിഴയില്ലാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് ഫെബ്രുവരി ഒന്നുവരെ രജിസ്റ്റര്‍ചെയ്യാം. യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍, എ.പി.സി, ഫീസടച്ച രസീത് എന്നിവ പരീക്ഷാഭവനില്‍ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി ഒന്ന്.
പത്താംസെമസ്റ്റര് ബി.ആര്‍ക് ജൂലായ് 2020 (2012 സ്കീം) പരീക്ഷാഫലം വെബ്സൈറ്റില്‍. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും 28 മുതല്‍ അയക്കും.
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകള്‍ തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം ബന്ധപ്പെടണം.
വാചാപരീക്ഷ
വിദൂരവിദ്യാഭ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എം.എ. ഫിലോസഫി ഫൈനല്‍ ഏപ്രില്‍ 2020 പരീക്ഷയുടെ വാചാപരീക്ഷ ഫെബ്രുവരി ഒന്നിന് പരീക്ഷാഭവനില്‍ നടക്കും. സമയക്രമം വെബ്സൈറ്റില്‍.
അഫിലിയേറ്റഡ് കോളേജ്/എസ്.ഡി.ഇ./പ്രൈവറ്റ് രജിസ്ട്രേഷന് ബി.എ. രണ്ടാം സെമസ്റ്റര്‍ (അഫ്സല് ഉല് ഉലമ) സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് /ഏപ്രില്‍ 2020 (2015-18 പ്രവേശനം) പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി എട്ടിന് തുടങ്ങും.
ഹാള്‍ടിക്കറ്റ്
21-ന് തുടങ്ങുന്ന വിദൂരവിദ്യാഭ്യാസം ബി.കോം./ബി.ബി.എ. (സി.ബി.എസ്.എസ്./സി.യു.സി.ബി.എസ്.എസ്.) പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍.
ബി.വോക്. പരീക്ഷ
മൂന്നാംസെമസ്റ്റര്‍ ബി.വോക് (ഫാഷന്‍ ടെക്നോളജി അക്കൗണ്ടിങ്, ബാങ്കിങ്, റീട്ടെയില്‍ മാനേജ്മെന്റ്, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, ഫിഷ് പ്രൊസസിങ് ടെക്നോളജി, ഫുഡ് സയന്‍സ്, ലോജിസ്റ്റിക്സ്, അഗ്രിക്കള്‍ച്ചര്‍, ഒപ്റ്റോമെട്രി) നവംബര്‍ 2019 (2018 പ്രവേശനം) മൂന്നാംസെമസ്റ്റര്‍ ബി.വോക്. (എം.എല്‍.ടി.) സപ്ലിമെന്ററി നവംബര്‍ 2016 (2014 പ്രവേശനം) മൂന്നാംസെമസ്റ്റര്‍ ബി.വോക്. (ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി) നവംബര്‍ 2018 (2015 പ്രവേശനം) പരീക്ഷകള്‍ക്ക് പിഴയില്ലാതെ 22 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 29 വരെ രജിസ്റ്റര്‍ചെയ്യാം.