രണ്ടാം സെമസ്റ്റർ എം.ടെക്. നാനോ സയൻസ് ആൻഡ് ടെക്നോളജി ഏപ്രിൽ 2020, 2019 സ്‌കീം, 2019 പ്രവേശനം റഗുലർ പരീക്ഷയ്ക്കും 2016 മുതൽ 2018 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴകൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 26 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.

2017, 2018 പ്രവേശനം ഒന്നാംസെമസ്റ്റർ എം.എസ്‌സി. ഫുഡ്സയൻസ് ആൻഡ് ടെക്നോളജി ഡിസംബർ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് 30 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.

2018 മുതൽ പ്രവേശനം ഒന്നാംസെമസ്റ്റർ ഹിയറിങ് ഇംപയർമെന്റ് സ്‌പെഷ്യൽ എജ്യുക്കേഷൻ ബി.എഡ്. നവംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 23 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 27 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.

പരീക്ഷ

2018 സ്‌കീം, 2014 മുതൽ 2018 വരെ പ്രവേശനം നാലാം സെമസ്റ്റർ എം.സി.എ. ഡിസംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ മേയ് 11-ന് തുടങ്ങും.

2018 മുതൽ പ്രവേശനം മൂന്നാം സെമസ്റ്റർ എം.എഡ്. ഡിസംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ മേയ് 10-ന് തുടങ്ങും.