നാലാം സെമസ്റ്റർ എം.എഡ്. ജൂലായ് 2020 റഗുലർ, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷയ്ക്കു യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ടൈംടേബിളും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ.

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ബി.വി.സി., ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രിൽ 2020 കോവിഡ് സ്പെഷ്യൽ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 29-ന് തുടങ്ങും.

നോൺ സി.യു.സി.എസ്.എസ്. 2001 മുതൽ 2009 വരെ പ്രവേശനം ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കുള്ള ഏപ്രിൽ 2018 പ്രത്യേക സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ നാലിനു തുടങ്ങും. ഹാൾടിക്കറ്റ് 27 മുതൽ പരീക്ഷാഭവനിൽനിന്നും വിതരണംചെയ്യും.

2018 പ്രവേശനം ബി.വോക്. അഗ്രിക്കൾച്ചർ അഞ്ചാം സെമസ്റ്റർ നവംബർ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റർ ഏപ്രിൽ 2021 പരീക്ഷയുടേയും പ്രാക്ടിക്കൽ പരീക്ഷ 22, 23 തീയതികളിൽ നടക്കും.

എസ്.ഡി.ഇ. രണ്ടാംസെമസ്റ്റർ എം.കോം. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം 20, 22 തീയതികളിൽ നടക്കും. രജിസ്റ്റർ നമ്പർ THASDCM637 മുതൽ THASDCM866 വരെ പരീക്ഷാ കേന്ദ്രം എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലേക്ക് മാറ്റി. ഈ രജിസ്റ്റർ നമ്പർ ഉള്ളവർ പുതിയ ഹാൾട്ടിക്കറ്റുമായി വേണം എത്താൻ.

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ 2017 മുതൽ പ്രവേശനം രണ്ടാം സെമസ്റ്റർ എൽ.എൽ.എം. മാർച്ച് 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് ഒക്ടോബർ ഒന്നുവരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ഏപ്രിൽ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് കോഴിക്കോട്, കിളിയനാട് ഐ.എച്ച്.ആർ.ഡി. കോളേജിൽ കേന്ദ്രം ലഭിച്ചവർ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ പരീക്ഷയ്ക്കു ഹാജരാകണം. കോഴിക്കോട് ജില്ലയിലെ അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യൽ പരീക്ഷാകേന്ദ്രമാണ് കിളിയനാട് ഐ.എച്ച്.ആർ.ഡി. കോളേജ്.