ബി.എഡ്. ട്രയല്‍ അലോട്ട്മെന്റ് 23-ന് വൈകീട്ട് നാലിനു പ്രസിദ്ധീകരിക്കും. തിരുത്തലുകള്‍ വരുത്തുന്നതിനും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും 26 വരെ അവസരമുണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് admission.uoc.ac.in, ഫോണ്‍: 0494 2407016, 7017

സ്പെഷ്യല്‍ ബി.എഡ്. റാങ്ക് ലിസ്റ്റ്

സ്പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന്റെ റാങ്ക്‌ ലിസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും. നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രവേശനം നടത്തും. വിശദവിവരങ്ങള്‍ക്ക് admission.uoc.ac.in, ഫോണ്‍: 0494 2407016, 7017

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം 29 വരെ.

2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.ടി.ടി.എം. നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

2019 സ്‌കീം രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം നവംബര്‍ അഞ്ചുവരെ.

പരീക്ഷ

മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28-ന് നടക്കും.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍, ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ നവംബര്‍ ഒന്നുവരെയും ഫീസടച്ച് രണ്ടുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ബി.ആര്‍ക്ക്. 5, 8, സെമസ്റ്റര്‍, കമ്പൈന്റ് 7-8 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരെയും പത്താം സെമസ്റ്ററിന് 27 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് നവംബര്‍ ഒന്നുവരെ രജിസ്റ്റര്‍ ചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.- യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ രജിസ്ട്രേഷന്‍ ലിങ്ക് 18 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും. പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ നവംബര്‍ രണ്ടുവരെയും ഫീസടച്ച് മൂന്നുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.