തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കുകീഴിലുള്ള വിവിധ സ്വാശ്രയ കേന്ദ്രങ്ങളിലേക്ക് പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നു. ബിരുദവും ലൈബ്രറി സയൻസിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. 25,000 രൂപയാണ് മാസശമ്പളം. ഓഗസ്റ്റ് അഞ്ചിനുമുമ്പായി വിശദമായ ബയോഡേറ്റ സർവകലാശാല വെബ്സൈറ്റ് വഴി സമർപ്പിക്കണം.