വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാംസെമസ്റ്റർ ബി.എ. ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയ്നിങ് കോളേജ് പരീക്ഷാകേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ചവർ 19, 20 തീയതികളിലേക്ക് മാറ്റിയ ഇംഗ്ലീഷ്, മലയാളം പരീക്ഷകൾക്ക് ഒറ്റപ്പാലം മണിശ്ശേരി എ.എം.സി. ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിൽ അതേ ഹാൾടിക്കറ്റുമായി ഹാജരാകണം.

പരീക്ഷാ അപേക്ഷ

2016 സിലബസ്, രണ്ടുവർഷ അദീബെ ഫാസിൽ ഉറുദു പ്രിലിമിനറി ഏപ്രിൽ, മേയ് 2021 ഒന്നാംവർഷ പരീക്ഷക്ക് പിഴ കൂടാതെ 29 വരേയും 170 രൂപ പിഴയോടെ മേയ് മൂന്നുവരെയും ഫീസടച്ച് മേയ് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ 2019 സ്‌കീം, 2019 മുതൽ പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും 2018 മുതൽ പ്രവേശനം നാലാംസെമസ്റ്റർ രണ്ടുവർഷ ബി.പി.എഡ്. ഏപ്രിൽ 2021 റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും അഫിലിയേറ്റഡ് കോളേജുകളിലെ 2017, 2018 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ നവംബർ 2020 സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

2015 സിലബസ് 2018 മുതൽ പ്രവേശനം നാലാംസെമസ്റ്റർ ഹിയറിങ് ഇംപയർമെന്റ് സ്പെഷ്യൽ എജ്യുക്കേഷൻ ബി.എഡ്. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 26 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്‌കീം, 2016 മുതൽ പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാംസെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് ജനുവരി 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 28 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം.

പരീക്ഷാഫലം

സി.ബി.സി.എസ്.എസ്. ഒന്നാംസെമസ്റ്റർ എം.എസ്.ഡബ്ല്യു. നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

പരീക്ഷ

സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റർ എം.എസ്‌സി., എം.കോം. നവംബർ 2020 റഗലുർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ 22-നും 2018 സ്‌കീം, 2014, 2017, 2018 പ്രവേശനം രണ്ടാംവർഷ എം.സി.എ. ഡിസംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ മേയ് 10-നും തുടങ്ങും.