2019 പ്രവേശനം ഒന്നാംസെമസ്റ്റർ എം.ഫിൽ. മൈക്രോബയോളജി, ബയോ കെമിസ്ട്രി നവംബർ 2019 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ എം.ഫിൽ. തിയേറ്റർ ആർട്സ് 2017 പ്രവേശനം ഒക്ടോബർ 2018 പരീക്ഷയുടെയും 2019 പ്രവേശനം നവംബർ 2019 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ അപേക്ഷഅദീബി ഫാസിൽ പ്രിലിമിനറി 1, 2, അവസാനവർഷ ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പ്രിലിമിനറി രണ്ടാംവർഷ പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് ഒക്ടോബർ മൂന്നിനു മുമ്പായി പരീക്ഷാഭവനിൽ കിട്ടണം. ഒന്ന്, അവസാനവർഷ പരീക്ഷകളുടെ പുനർമൂല്യനിർണയത്തീയതി പിന്നീടറിയിക്കും.

കോവിഡ് പ്രത്യേക പരീക്ഷ

നാലാംസെമസ്റ്റർ എം.പി.എഡ്. ജൂലായ് 2020 റഗുലർ, സപ്ലിമെന്ററി കോവിഡ് സ്പെഷ്യൽ പരീക്ഷയ്ക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ടൈംടേബിളും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

നാലാംസെമസ്റ്റർ എം.പി.എഡ്. 2019 പ്രവേശനം ഏപ്രിൽ 2021 റഗുലർ പരീക്ഷയ്ക്കും 2016 മുതൽ 2018 വരെ പ്രവേശനം ജൂലായ് 2021 സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷൻ സി.യു.സി.ബി.സി.എസ്.എസ്. - യു.ജി. നാലാംസെമസ്റ്റർ ബിരുദ കോംപ്ലിമെന്ററി കോഴ്സുകളുടെ 2016 മുതൽ 2018 വരെ പ്രവേശനം ഏപ്രിൽ 2021 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളും 2015 മുതൽ 2018 വരെ പ്രവേശനം നാലാംസെമസ്റ്റർ ബിരുദ കോഴ്സുകളുടെ ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യൽ പരീക്ഷകളും 28-ന് തുടങ്ങും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

സെപ്റ്റംബർ 1,3 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എസ്.ഡി.ഇ.- സി.ബി.സി.എസ്.എസ്.-പി.ജി. 2019 സ്‌കീം, 2019 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റർ പി.ജി. ഏപ്രിൽ/മേയ് 2020 റഗുലർപരീക്ഷകളും 2016 മുതൽ 2018 വരെ പ്രവേശനം പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റർ പി.ജി. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും യഥാക്രമം 20, 22, തീയതികളിൽ നടക്കും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

2011 മുതൽ 2013 വരെ പ്രവേശനം എസ്.ഡി.ഇ., 2009 മുതൽ 2013 വരെ പ്രവേശനം അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലെ 1, 2, 4 സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളിൽ എല്ലാ ചാൻസുകളും നഷ്ടപ്പെട്ടവർക്കായി ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. രജിസ്ട്രേഷനുള്ള അവസാനതീയതി ഒക്ടോബർ 20. രജിസ്ട്രേഷൻ ഫീ 500 രൂപ. സർവകലാശാലാ കാമ്പസിലാണ് പരീക്ഷാകേന്ദ്രം.