സർവകലാശാലയ്ക്കുകീഴിൽ ചിയ്യാരം, തൃശ്ശൂർ ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ് ആർട്സിലെ 2019 സ്കീം, 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഏപ്രിൽ 2020 ഒന്നാം സെമസ്റ്റർ പരീക്ഷകൾ 27-നും രണ്ടാം സെമസ്റ്റർ ഫെബ്രുവരി എട്ടിനും തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ 2019 സിലബസ്, 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാംസെമസ്റ്റർ ബി.എ. ഏപ്രിൽ 2020 റഗുലർ പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം ഫെബ്രുവരി എട്ടിന് തുടങ്ങും.
സർവകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാംസെമസ്റ്റർ എം.എ., എം.ടി.എ. ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം 18-ന് തുടങ്ങും.
ആറാംസെമസ്റ്റർ ബി.ആർക്. ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 17-ന് ആരംഭിക്കും.
കോളേജ് വിദ്യാർഥികളിൽ 2015-2018 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റർ ബി.എ. അഫ്സൽ ഉലമ ഏപ്രിൽ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി എട്ടിന് തുടങ്ങും.
പരീക്ഷാഫലം
2018 പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റർ, എം.എ. മലയാളം, എം.എ. മലയാളം വിത് ജേണലിസം നവംബർ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
2004, 2012 സ്കീം പത്താംസെമസ്റ്റർ ബി.ആർക്. ജൂലായ് 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2014, 2009, 2009 പാർട്ട്ടൈം സ്കീം എട്ടാംസെമസ്റ്റർ ബി.ടെക്. എ.ഇ., എ.യു., ബി.ടി., ഇ.ഇ.ഇ., ഐ.ടി., എം.ഇ., പി.ഇ., സി.എച്ച്., എം.ടി. നവംബർ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
മൂന്നാംവർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2019 പരീക്ഷയുടെയും അഞ്ചാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിങ് ആൻഡ് ജേണലിസം നവംബർ 2019 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഹാൾടിക്കറ്റ്
21-ന് തുടങ്ങുന്ന രണ്ടാംവർഷ അദീബെ ഫാസിൽ പ്രിലിമിനറി ഏപ്രിൽ 2020 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.