17-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും

പരീക്ഷാ അപേക്ഷ

2019 സ്കീം 2020 പ്രവേശനം ഒന്നാംസെമസ്റ്റര്‍ എം. വോക്. സോഫ്റ്റ്‌വേര്‍ ഡെവലപ്മെന്‍റ് (ഡേറ്റാ അനലിറ്റിക്സ് സ്പെഷ്യലൈസേഷന്‍) നവംബര്‍ 2020 റഗുലര്‍ പരീക്ഷയ്ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ അപേക്ഷിക്കാം.

പരീക്ഷ

ഒന്നാംസെമസ്റ്റര്‍ ബി.വോക്. റഗുലര്‍ 2018 പ്രവേശനം നവംബര്‍ 2018, 2019 പ്രവേശനം നവംബര്‍ 2019 റഗുലര്‍ പരീക്ഷകള്‍ 16-ന് ആരംഭിക്കും.

പരീക്ഷാഫലം

2019 പ്രവേശനം ഒന്നാംസെമസ്റ്റര്‍ എം.ഫില്‍. സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാംസെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി, ജ്യോഗ്രഫി, എം.കോം. സപ്ലിമെന്ററി നവംബര്‍ 2019 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു

കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ്

സി.യു.സി.ബി.സി.എസ്.എസ്. -യു.ജി. ആറാംസെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ് ബി.കോം. 15 മുതലും ബി.എ., ബി.എസ്‌സി. 22 മുതലും തുടങ്ങും. നിയമന ഉത്തരവ് ലഭിക്കാത്തവര്‍ അന്നേദിവസം 9.30-ന് മുമ്പായി ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റണം.