21-ന് തുടങ്ങുന്ന രണ്ടാംസെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.കോം. വൊക്കേഷണല്‍, ബി.ടി.എം.എച്ച്, ബി.എച്ച്.എ, ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഓണേഴ്സ്, ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗത്തിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്സി, എം.എ-എം.ടി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 18-ന് തുടങ്ങും.
2016 സിലബസ്, ഒന്നാംവര്‍ഷ അദീബെ ഫാസില്‍ പ്രിലിമിനറി ഏപ്രില്‍, മേയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി എട്ടിന് തുടങ്ങും.
എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്ട്രേഷന്, അഫിലിയേറ്റഡ് കോളേജുകളിലെയും 2019 സിലബസ്, 2019 പ്രവേശനം സി.ബി.സി.എസ്.എസ്-യു.ജി. രണ്ടാം സെമസ്റ്റര്‍ അഫ്സല് ഉല് ഉലമ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ഫെബ്രുവരി എട്ടിന് തുടങ്ങും.
സി.സി.എസ്.എസ്. രണ്ടാംസെമസ്റ്റര്‍ എം.എസ്സി. മാത്തമാറ്റിക്സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജനുവരി 18-ന് തുടങ്ങും.
പരീക്ഷാഫലം
സി.യു.സി.എസ്.എസ്. ഒന്നാംസെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്ക് നവംബര്‍ 2019 പരീക്ഷയുടെയും നാലാംസെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫൈനാര്‍ട്സ് ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
സി.സി.എസ്.എസ്. നാലാംസെമസ്റ്റര്‍ എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.