ഒന്നാം സെമസ്റ്റർ ബി.പി.എഡ്. റഗുലർ നവംബർ 2019 സ്‌പെഷ്യൽ പരീക്ഷയുടെ കേന്ദ്രം സർവകലാശാലാ കാമ്പസിൽനിന്നു ക്രൈസ്റ്റ് ഫിസിക്കൽ എജ്യുക്കേഷൻ കോളേജിലേക്കു മാറ്റി.

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണൽ, ബി.എ., ബി.എസ്.ഡബ്ല്യു. 2016, 2018 പ്രവേശനം ഏപ്രിൽ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 2015 മുതൽ 2018 വരെ പ്രവേശനം ഏപ്രിൽ 2020 കോവിഡ് സ്‌പെഷ്യൽ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിൾ പ്രകാരം 23-ന് തുടങ്ങും.

കോവിഡ് പ്രത്യേക

പരീക്ഷാ ലിസ്റ്റ്

അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ. പ്രൈവറ്റ് സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ഏപ്രിൽ 2020 കോവിഡ് സ്‌പെഷ്യൽ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.സി.എ. (ലാറ്ററൽ എൻട്രി) ഡിസംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ

നോൺ സി.യു.സി.എസ്.എസ്. 2003 മുതൽ 2009 വരെ പ്രവേശനം, സി.സി.എസ്.എസ്. 2008 പ്രവേശനം ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എസ്‌സി. ഫിസിക്‌സ്‌ വിദ്യാർഥികളിൽ എല്ലാ ചാൻസുകളും നഷ്‌ടപ്പെട്ടവർക്കായി ഏപ്രിൽ 2018 സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബർ നാലിന് തുടങ്ങും. ഹാൾടിക്കറ്റ് വിതരണം 27-ന് തുടങ്ങും.