2012 സ്‌കീം 2020 ഏപ്രിൽ ആറാം സെമസ്റ്റർ ബി.ആർക്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

2008 സ്‌കീം അഞ്ചാം സെമസ്റ്റർ മൂന്നുവർഷ ബാച്ചിലർ ഓഫ് ലോ ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. 3, 4 സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2016 മുതൽ 2018 വരെ പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.കോം വൊക്കേഷണൽ നവംബർ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ബി.എച്ച്.എ. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിൾ പ്രകാരം 27-ന് തുടങ്ങും.

'കോവിഡ് സ്‌പെഷ്യൽ പരീക്ഷാ പട്ടിക

രണ്ടുവർഷ ബി.എഡ്. നാലാം സെമസ്റ്റർ ഏപ്രിൽ 2021 രണ്ടാം സെമസ്റ്റർ ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ കോവിഡ്-19 സ്‌പെഷ്യൽ പരീക്ഷയ്ക്ക് അർഹരായവരുടെ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്. പട്ടികയിലുൾപ്പെടാത്തവർ സപ്ലിമെന്ററി പരീക്ഷയ്ക്ക് നേരിട്ട് രജിസ്റ്റർചെയ്യണം.

പി.ജി. പ്രവേശനം

അഫിലിയേറ്റഡ് കോളേജുകളിൽ 2021-22 അധ്യയനവർഷം മുതൽ പുതുതായി ആരംഭിക്കുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. സർവകലാശാലയ്ക്കു കീഴിലുള്ള ഒമ്പത്‌ ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. അവസാനതീയതി ഒക്‌ടോബർ 25. എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് 115 രൂപയും മറ്റുള്ളവർക്ക് 280 രൂപയുമാണ് അപേക്ഷാഫീസ്. ഫോൺ : 0494 2407016, 7017 (https://admission.uoc.ac.in).