ബി.വോക്. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി അഞ്ചാംസെമസ്റ്റർ നവംബർ 2020 പരീക്ഷയുടെയും ആറാംസെമസ്റ്റർ ഏപ്രിൽ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റർ ബി.ടെക്. ഏപ്രിൽ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ബി. വോക്. പുനർമൂല്യനിർണയത്തിന് 25 വരെയും ബി.ടെക്. 27 വരെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

എം.എ. സോഷ്യോളജി രണ്ടാംസെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷയുടെയും മൂന്ന്, നാല് സെമസ്റ്റർ അറബിക് നവംബർ 2020 പരീക്ഷകളുടെയും എസ്.ഡി.ഇ. എം.എ. അവസാന വർഷ അറബിക് ഏപ്രിൽ 2020 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

സ്പോട്ട് അഡ്മിഷൻ

പേരാമ്പ്ര റീജിയണൽ സെന്ററിൽ എം.എസ്.ഡബ്ല്യു-വിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ്, ഭിന്നശേഷി വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 13-ന് രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ക്യാപ് രജിസ്ട്രേഷൻ ഇല്ലാത്തവർക്കും അവസരം. സംവരണ വിഭാഗങ്ങളുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.

പരീക്ഷ

ഒന്നാംവർഷ അദീബി ഫാസിൽ പ്രിലിമിനറി ഏപ്രിൽ/മേയ് 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ 17-ന് തുടങ്ങും.

ഇന്റഗ്രേറ്റഡ് എം.എ. ഇൻ െഡവലപ്മെന്റ് സ്റ്റഡീസ് പ്രവേശനം

ഇന്റഗ്രേറ്റഡ് എം.എ. ഇൻ െഡവലപ്മെന്റ് സ്റ്റഡീസ് പ്രവേശനം 14-ന് രാവിലെ 10 മണിക്ക് സർവകലാശാലാ സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ നടക്കും. അറിയിപ്പ് ലഭിച്ചവർ അഭിമുഖത്തിന് ഹാജരാകണം.

മലയാളം, ഹിന്ദി പിഎച്ച്.ഡി. പ്രവേശനം

പിഎച്ച്.ഡി. പ്രവേശന ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ, മലയാളം, ഹിന്ദി പഠന വിഭാഗങ്ങളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ അപേക്ഷയുടെ പകർപ്പും ഗവേഷണ വിഷയത്തിന്റെ സിനോപ്സിസും സഹിതം 21-നകം അതത് വകുപ്പു മേധാവികൾക്ക് അപേക്ഷ നൽകണം. അഭിമുഖത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിൽനിന്നാണ് പ്രവേശനം.

അറബി പഠനവിഭാഗത്തിൽ പിഎച്ച്.ഡി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഗവേഷണവിഷയത്തെ ആസ്പദമാക്കി അഞ്ചു മിനിറ്റിൽ കവിയാത്ത പ്രസന്റേഷനും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 19-ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ 0494 2407394, 9447530013

ഷോർട്ട് ടേം കോഴ്സ് പ്രവേശനം

അറബി പഠനവകുപ്പിൽ പാർട്ട് ടൈം സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക്, പി.ജി. പാർട്ട് ടൈം ഡിപ്ലോമ ഇൻ കൊമേഴ്സ് ആൻഡ്‌ മാനേജ്മെന്റ് ഇൻ അറബിക് ഫുൾടൈം പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ്‌ സെക്രട്ടേറിയൽ പ്രാക്ടീസ് എന്നീ കോഴ്സുകൾക്ക് അപേക്ഷിച്ചവർ 18-ന് രാവിലെ 10 മണിക്ക് ഹാജരാകണം. ഫോൺ 0494 2407394, 9447530013.