ബി.എഡ്., സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ബി.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും 16-ന് വൈകീട്ട് അഞ്ചുവരെ സമയമുണ്ടാകും. ഫോണ്‍: 0494 2407016, 7017 (admission.uoc.ac.in)

തിരിച്ചറിയൽ കാര്‍ഡ്

പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി യു.ജി., പി.ജി. കോഴ്സുകള്‍ക്ക് പ്രവേശനം നേടി ഐഡന്റിറ്റി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ 25 വരെ വെബ്സൈറ്റില്‍ (sdeuoc.ac.in) നിന്ന്‌ ഡൗണ്‍ലോഡ് ചെയ്യാം.

പരീക്ഷാഫലം

എസ്.ഡി.ഇ. അവസാനവര്‍ഷ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ജേണലിസം നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍, ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. 2015 പ്രവേശനം 1, 2, 3, 4 സെമസ്റ്റര്‍ എം.എസ്‌സി. കൗണ്‍സലിങ് സൈക്കോളജി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ബി.വോക് വൈവ

ബി.വോക്. ടൂറിസം ആൻഡ്‌ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രോജക്ട്, ഇന്റേണ്‍ഷിപ്പ് മൂല്യനിർണയവും വൈവയും 12, 13 തീയതികളില്‍ നടക്കും.

പരീക്ഷ

2011 സ്‌കീം, 2012 മുതല്‍ പ്രവേശനം ആറാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26-ന്‌ തുടങ്ങും.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 27-ന്‌ തുടങ്ങും.