ബി.ബി.എ., എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ജനുവരി 2022 ഇന്റേണല്‍ മാര്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട്ടൈം ബി.ടെക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ 17-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എസ്‌സി. ഫിസിക്സ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ സുവോളജി, ഇലക്‌ട്രോണിക്സ്, ക്ലിനിക്കല്‍ സൈക്കോളജി, അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ മൈക്രോ ബയോളജി, അക്വാകള്‍ച്ചര്‍ ആൻഡ്‌ ഫിഷറി മൈക്രോബയോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മാര്‍ക്ക്‌ലിസ്റ്റ് വിതരണം

എസ്.ഡി.ഇ. അവസാനവര്‍ഷ എം.എ. സോഷ്യോളജി, ഹിസ്റ്ററി വിദ്യാര്‍ഥികളുടെ കണ്‍സോളിഡേറ്റഡ് മാര്‍ക്ക്‌ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മെയിന്‍ സെന്ററുകളില്‍ വിതരണംചെയ്യും.

ഇന്റഗ്രേറ്റഡ് എം.എസ്‌സി. ബയോസയന്‍സ് പ്രവേശനം

ഇന്റഗ്രേറ്റഡ് എം.എസ്‌സി. ബയോസയന്‍സ് പ്രവേശനത്തിന് അറിയിപ്പ് ലഭിച്ചവര്‍ 12-ന് രാവിലെ 10.30-ന് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ എത്തണം. മറ്റുള്ളവര്‍ അറിയിപ്പ് ലഭിക്കുന്ന പ്രകാരം ഹാജരായാല്‍ മതി.

എം.പി.എഡ്., ബി.പി.എഡ്. റാങ്ക്‌ലിസ്റ്റ്

എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്. പ്രവേശനത്തിന് അലോട്ട്മെന്റിനു ശേഷമുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 22-നകം വിദ്യാര്‍ഥികള്‍ പ്രവേശനം നേടണം. ഫോണ്‍: 0494 2407016, 7017.

പിഎച്ച്.ഡി. പ്രവേശനം

പിഎച്ച്.ഡി. പ്രവേശന ഷോർട്ട്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ് പഠനവിഭാഗങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണവിഷയത്തിന്റെ സിനോപ്‌സിസും സഹിതം 21-നകം വകുപ്പ് മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. അഭിമുഖത്തിനുശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് പ്രവേശനം.