: കാലിക്കറ്റ് സർവകലാശാല 2021 അധ്യയനവർഷത്തെ ബി.എഡ്. പ്രവേശനത്തിന് ഏകജാലക ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 21 വരെ അപേക്ഷിക്കാം. സ്പെഷ്യൽ ബി.എഡ്. ഉൾപ്പെടെ സർവകലാശാലയ്ക്കു കീഴിലെ 69 കോളേജുകളിലേക്കാണ് രജിസ്‌ട്രേഷൻ. അറബിക് (113), കൊമേഴ്സ് (292), ഇംഗ്ലീഷ് (869), ഹിന്ദി (17), മലയാളം (209), മാത്തമാറ്റിക്‌സ്‌ (695), നാച്വറൽ സയൻസ് (583), ഫിസിക്കൽ സയൻസ് (796), സംസ്കൃതം (42), സോഷ്യൽ സയൻസ് (825), തമിഴ്‌ (10), ഉർദു (5), സ്പെഷ്യൽ എജ്യുക്കേഷൻ (30) എന്നീ വിഷയങ്ങളിലായി 4486 സീറ്റാണുള്ളത്.

സ്പോർട്സ് ക്വാട്ട റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന സ്പോർട്സ് കൗൺസിലാണ്. ഇതിനപേക്ഷിക്കുന്നവർ അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധരേഖകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ അയക്കണം.

ഭിന്നശേഷി, കമ്യൂണിറ്റി, സ്‌പോർട്സ്, ഡിഫൻസ്, ടീച്ചേഴ്സ്, ഭാഷാ ന്യൂനപക്ഷം എന്നീ വിഭാഗങ്ങൾക്ക് ഓൺലൈൻ അലോട്ട്മെന്റില്ല. ഈ വിഭാഗക്കാരുടെ റാങ്ക്‌ലിസ്റ്റ് കോളേജുകളിലേക്കു നൽകും. മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷനുപുറമേ കോളേജിലും അപേക്ഷ നൽകണം. വിവരങ്ങൾക്ക്: admission.uoc.ac.in ഫോൺ: 0494 2407016, 017