സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റർ ബി.എസ്‌സി. അക്വാകൾച്ചർ, ഫാമിലി ആൻഡ് കമ്മ്യൂണിറ്റി സയൻസ് ഏപ്രിൽ 2021, അവസാനവർഷ എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, അവസാനവർഷ എം.എ. സംസ്കൃതസാഹിത്യ (സ്പെഷ്യൽ) ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാത്തീയതി

അഫിലിയേറ്റഡ് കോളേജുകൾ, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2016 മുതൽ 2018 വരെ പ്രവേശനം നാലാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ ഏപ്രിൽ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 2015 മുതൽ 2018 വരെ പ്രവേശനം ഏപ്രിൽ 2020 കോവിഡ് സ്പെഷ്യൽ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും 23-ന് തുടങ്ങും. മൂന്നാം സെമസ്റ്റർ എം.എച്ച്.എം. നവംബർ 2019 റഗുലർ പരീക്ഷ 20-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

2019 സ്‌കീം, 2019 പ്രവേശനം നാലാം സെമസ്റ്റർ എം.എസ്‌സി റേഡിയേഷൻ ഫിസിക്സ് ജൂലായ് 2021 പരീക്ഷയ്ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

പുനർമൂല്യനിർണയം

നാലാം സെമസ്റ്റർ ബി.എസ്‌സി. മൈക്രോബയോളജി ഏപ്രിൽ 2020 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് 15 വരെയും ആറാം സെമസ്റ്റർ ബി.എസ്‌സി., ബി.സി.എ. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് 24 വരെയും അപേക്ഷിക്കാം.

എൻ.എസ്.എസ്. ഗ്രേസ് മാർക്ക്

നാലാം സെമസ്റ്റർ ബി.എസ്‌സി., ബി.സി.എ. ഏപ്രിൽ 2020 പരീക്ഷയിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹതയുള്ളവർ 15-ന് മുൻപായി പരീക്ഷാഭവൻ ബി.എസ്‌സി. വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറം വെബ്സൈറ്റിലുണ്ട്.