ബി.എം.എം.സി., ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍, ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷ 14, 17, 18 തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എം.സി.എ. വൈവ

ആറാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2021 പരീക്ഷകളുടെ പ്രോജക്ട് ഇവാല്വേഷനും വൈവയും 12-ന് നടക്കും.

സീറ്റൊഴിവ്

സര്‍വകലാശാലയ്ക്കു കീഴിലുള്ള വടകര സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ., എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താത്‌പര്യമുള്ളവര്‍ 13-ന് രാവിലെ 11-ന്‌ സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം.

പിഎച്ച്.ഡി. പ്രവേശനം

സര്‍വകലാശാലാ പിഎച്ച്.ഡി. പ്രവേശന ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നാനോ സയന്‍സ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി പഠനവിഭാഗങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തേ നല്‍കിയ അപേക്ഷയുടെ പകര്‍പ്പും ഗവേഷണവിഷയത്തിന്റെ സിനോപ്‌സിസും സഹിതം 21-നകം അതത് വകുപ്പുമേധാവികള്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകരില്‍നിന്ന് അഭിമുഖത്തിനുശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍നിന്നാണ് പ്രവേശനം നടത്തുക. അഭിമുഖത്തിനുള്ള അപേക്ഷ ഇ-മെയിലില്‍ അറിയിക്കും.

പരീക്ഷാഫലം

ഏഴാം സെമസ്റ്റര്‍ ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.